Thursday, January 6, 2011

കേശഭാരകിരീടം

വെള്ളിനേഴിയിലെ രാപ്പകലുകള്‍









ഒരു പാടൊരുപാടൊഴുകിയിട്ടും
തീരാത്ത രാഗപ്രവാഹമായി കുന്തിപ്പുഴ





കാലമെത്ര പകര്‍ന്നാടിയിട്ടും തീരാത്ത നവരസഭാവങ്ങളുടെ
കളിയരങ്ങായി വെള്ളിനേഴി ..

വെള്ളിനേഴിയുടെ ഹൃദയത്തിലൂടെ
സംഗീതത്തിന്റെ , ഭാഷയുടെ , ആസ്വാദനത്തിന്റെ ,
ആനന്ദത്തിന്റെ നിലയ്ക്കാത്ത പുഴ
ഒഴുകിക്കൊണ്ടേയിരിയ്ക്കുന്നു



മനയോല ചാര്‍ത്തിയ സന്ധ്യകളും
പദം പാടിയുണരുന്ന പുലരികളും
പഞ്ചാരിയും ചെമ്പടയും
നിറഞ്ഞു തുളുമ്പുന്ന മനസ്സുകളും
വെള്ളിനേഴിക്ക് സ്വന്തം







ഓരോ പദങ്ങളിലൂടെയും മലയാളിയുടെ മനസ്സില്‍
കഥയുടെ കമല ദളങ്ങള്‍ വിടര്‍ത്തിയ മഹാഗായകന്‍
ഉണ്ണിക്കൃഷ്ണക്കുറുപ്പാശാന്‍






ഋഗ്വേദം ഭാഷാ ഭാഷ്യത്തിലൂടെ മലയാളത്തിന്
വേദപ്രകാശത്തിന്റെ

ദേവതീര്‍ത്ഥം പകര്‍ന്ന ഓ. എം. സി.



കേദാരഗൌളയിലും മോഹനത്തിലും

ശങ്കരാഭരണത്തിലും സ്വയം സമര്‍പ്പണം ചെയ്ത്
ബ്രഹ്മലയം നേടിയ പരമഭാഗവതരായ
വെള്ളിനേഴി സുബ്രഹ്മണ്യ ഭാഗവതര്‍


ജീവപ്രപഞ്ചത്തിലെ നവരസ മുദ്രകളെ
സ്വന്തം മുഖശ്രീയാക്കി
സൂര്യതേജസ്സില്‍ ലയിച്ച
പട്ടിക്കാംതൊടി രാവുണ്ണി മേനോന്‍ ആശാന്‍ ,
കുഞ്ചുനായരാശാന്‍



കളിയരങ്ങിന് വര്‍ണ കിരീടം ചാര്‍ത്തി
കഥകള്‍ക്കപ്പുറത്തേക്ക് നടന്നു മറഞ്ഞ കൊതാവില്‍ കൃഷ്ണന്‍




ചെണ്ടയില്‍ മേളപ്രപഞ്ചം തീര്‍ത്ത്‌
ജന്മാന്തരങ്ങള്‍ക്കപ്പുറത്തേക്ക് കൊട്ടിക്കയറിയ
അച്ച്ചുണ്ണി പൊതുവാള്‍ ആശാനും
കൃഷ്ണന്‍ കുട്ടി
പൊതുവാള്‍ ആശാനും




വെള്ളിനേഴിയെ കലാകേരളത്തിന്റെ
കളിയരങ്ങാക്കി മാറ്റി
അനശ്വരതയുടെ മായാലോകത്തേക്ക്
നടന്നു മറഞ്ഞ ഈ ഗുരുനാഥന്‍മാര്‍ക്ക്
കോടി കോടി പ്രണാമങ്ങള്‍ !!!




ചെങ്ങിണിക്കോട്ട് കാവ്,വെള്ളിനേഴി
( കാവില്‍ എത്രയോ തവണ ഞാന്‍ പാടിയിട്ടുണ്ട് !!! )


















No comments:

Post a Comment