നേരം പുലരെ , കണ്ണീരിന് നനവില്‍ കുതിരെ
നേരായ് പൂവിരലാലെന്‍ ഹൃദയത്തിന് തന്ത്രികള്‍ മീട്ടി
മനസ്സിന് മന്ദ്രമൃദംഗദ്ധ്വനികളിലുണരെ
മറയാനെന്തേ മാന്മനമായ് ഞാന്‍ തിരയുമ്പോള്‍
ഒരു വാക്കും മറുവാക്കും തിരയെ ,നിനവിന് നെറുക -
യിലത്രയിതിത്രയിതെന്തിനുമളവും കോലും തിരയെ
കരയാതറിയാതെ യിരമ്പും കനവിന് കടലില്‍
കരകവിയും നൊമ്പരമേതെന്നറിയാതെന്റെ
കിനാവിന്നക്കരെ വന്നുതിരും മൊഴിമണിയോ
ശീവോതിക്കരുണാസാഗരമിളകിയിരമ്പി -
ത്തിരയിളകും നേരം നിനവുരുകിപ്പടരും
മാത്രയിലെന്‍ നോവറിയാനെത്തുമൊരായിര -
മരമണിനാദക്കലവിയില് നീയരികെ