ഓര്‍മകള്‍ക്ക് വീണ്ടും കൈതപ്പൂമണം
ഒരു മുളംതണ്ടിന്റെ ഈണത്തില്‍
കുളിര്‍ന്നുലയുന്ന ഹൃദയതീരത്തെ മുളംകാടുകള്‍
ആരാണു വീണ്ടും വിളിപ്പതെന്നെ !
ആരെന്നു ചൊല്ലി കരം തന്നണയ്ക്കുന്നു !
ആരു വന്നെന്നെ തുണയ്ക്കുന്നു ...
കടലെടുത്ത ഓര്‍മ്മകള്‍ വീണ്ടും ഒരു
നീലക്കടലായ് വന്നു തിരയിളക്കുമ്പോള്‍
കരുതിവെച്ചിരുന്നതെല്ലാം കടലെടുക്കുംപോലെ
ഒരു സംക്രമത്തിന്റെ സംഭ്രമങ്ങള്‍ !!!
No comments:
Post a Comment