പൂവനമാകെ നിന്‍ പുഞ്ചിരിയില്‍
പൂത്തുലയുന്നുവല്ലോ
മാറണിയും പനിനീര്‍ക്കുളിരോ മധു -
ചന്ദ്രികയില്‍ വരവായി എന്റെ-
പാല്‍ക്കുടം തുളുംബുകയായി (നീള്‍മിഴിയാളേ)
മഞ്ഞണിയും വനകാന്തിയില്‍ നിന്‍ മുഖ-
ശ്രീയെന്റെ സൌഭാഗ്യമായ്
കുംകുമവും കുറിക്കൂട്ടുകളും
നിന്നെ ദേവാന്ഗനയാക്കി ഞാനൊരു-
ഗന്ധര്‍വഗായകനായി(നീള്‍മിഴിയാളേ)
No comments:
Post a Comment