ഈ ദൃശ്യപ്രപഞ്ചത്തില്‍ , ഈ ഗോത്രഭൂമികയില്‍ ജന്മമെടുത്ത ഏതൊരാളെയും പോലെ ഞാനും ഈ ഇലച്ചാര്‍ത്തുകളുടെ നിറഞ്ഞ പച്ചപ്പില്‍ , ഓര്‍മ്മകള്‍ നനുത്തു പെയ്യുന്ന ഇടവപ്പാതികളില്‍, കളിയാട്ടത്തിന്റെ വായ്ത്താരികളില്‍ , വയല്‍ക്കാറ്റിന്റെ അരമണിക്കിലുക്കങ്ങളില്‍ ,കിനാവൂരിലെ അമ്പലക്കടവില്‍ ,പയസ്വിനിപ്പുഴയുടെ തീരങ്ങളില്‍... സ്വയം നഷ്ടപ്പെട്ടു പോയിട്ടുണ്ട്.
വായനയ്ക്കിടയില്‍ ദൃശ്യങ്ങള്‍ വന്നു നിറയുമ്പോള്‍ വായന മറന്ന് ഞാനെങ്ങോട്ടാണ് പോയിരുന്നത് ?
അക്ഷരങ്ങളുടെ വസന്തക്ഷേത്രങ്ങളില്‍, സപ്തസ്വരങ്ങളുടെ മഞ്ചാടിമണിമഴയില്‍ ! ഞാനെവിടെയാണ് നഷ്ടപ്പെട്ടു പോയിരുന്നത് ?
NOSTALGIC..........
ReplyDeleteU'VE RECAPTURED THE PAST THRU D PICTURE N PICTORIAL WOR[L]DS...