Sunday, February 6, 2011

പരിധി


ജീവിതത്തെ ഒരു ചതുരത്തില്‍ വരച്ചിടാന്‍ ശ്രമിക്കുമ്പോള്‍
ചതുരം സ്വയം ചെറുതാകുന്നു
കാഴ്ച മങ്ങിപ്പോകുംപോലെ
07/02/2011

പ്രളയം


പ്രണയം
പ്രണവം പ്രളയം
05/02/2011

Friday, February 4, 2011

പരിക്രമണം


തനുവീണ തന്‍ മൃദുതന്ത്രിയില്‍ തനിയെ സ്വരം ഉണരുന്നുവോ
ശ്രുതിയായ്‌ സ്വയം അലിയുന്നുവോ ലയചാരുതേ മനവേണുവില്‍
തനുശാഖിയില്‍ പാടാന്‍ വരും കിളിയായി നീ കുളിരീണമേ
തിരുവാതിരാപ്പുലര്‍വേളയില്‍ പൂന്തെന്നലായ് തഴുകാന്‍ വരൂ

പൂക്കുന്നോരാ പാരിജാതപ്പൂ ന്തേന്‍ കണം പകരുന്നതോ

കുളിരോര്‍മയില്‍ തളിരാടുമീ തുളസീദളം ചൂടാന്‍ വരൂ
കളിവാക്കുകൾ പറയാതെ നീ നിഴലാടുമീ നിറസന്ധ്യയിൽ 
ഒരു ഗാനമായ് ഒഴുകാമിനി ഇരുമെയ്കളും പ്രണയാതുരം


Friday, January 7, 2011

മഹാകാലം




ചിന്തകള്‍ക്ക്
ജീവിതത്തിന്റെ രണ്ടറ്റവും തൊട്ടു വരുവാന്‍
എത്ര പെട്ടെന്ന് കഴിയുന്നു !
യഥാര്ത്യങ്ങളില്‍ അവ ഉരുക്കഴിച്ചെടുക്കുംബോഴേക്കും
കാലമത്രയും കടന്നു പോകുന്നു !


അരികില്‍ ..

അണയാറായില്ല ,നീ -
യിതു പോലിരുള്‍ കാത്തു കാത്തെന്റെയരികത്തു നില്‍ക്കൂ
പാടാമിനിയുമാ സ്വരജതികള്‍
നിന്‍ പദലയ വിന്യാസ ചാരുതയില്‍

Thursday, January 6, 2011

കേശഭാരകിരീടം

വെള്ളിനേഴിയിലെ രാപ്പകലുകള്‍









ഒരു പാടൊരുപാടൊഴുകിയിട്ടും
തീരാത്ത രാഗപ്രവാഹമായി കുന്തിപ്പുഴ





കാലമെത്ര പകര്‍ന്നാടിയിട്ടും തീരാത്ത നവരസഭാവങ്ങളുടെ
കളിയരങ്ങായി വെള്ളിനേഴി ..

വെള്ളിനേഴിയുടെ ഹൃദയത്തിലൂടെ
സംഗീതത്തിന്റെ , ഭാഷയുടെ , ആസ്വാദനത്തിന്റെ ,
ആനന്ദത്തിന്റെ നിലയ്ക്കാത്ത പുഴ
ഒഴുകിക്കൊണ്ടേയിരിയ്ക്കുന്നു



മനയോല ചാര്‍ത്തിയ സന്ധ്യകളും
പദം പാടിയുണരുന്ന പുലരികളും
പഞ്ചാരിയും ചെമ്പടയും
നിറഞ്ഞു തുളുമ്പുന്ന മനസ്സുകളും
വെള്ളിനേഴിക്ക് സ്വന്തം







ഓരോ പദങ്ങളിലൂടെയും മലയാളിയുടെ മനസ്സില്‍
കഥയുടെ കമല ദളങ്ങള്‍ വിടര്‍ത്തിയ മഹാഗായകന്‍
ഉണ്ണിക്കൃഷ്ണക്കുറുപ്പാശാന്‍






ഋഗ്വേദം ഭാഷാ ഭാഷ്യത്തിലൂടെ മലയാളത്തിന്
വേദപ്രകാശത്തിന്റെ

ദേവതീര്‍ത്ഥം പകര്‍ന്ന ഓ. എം. സി.



കേദാരഗൌളയിലും മോഹനത്തിലും

ശങ്കരാഭരണത്തിലും സ്വയം സമര്‍പ്പണം ചെയ്ത്
ബ്രഹ്മലയം നേടിയ പരമഭാഗവതരായ
വെള്ളിനേഴി സുബ്രഹ്മണ്യ ഭാഗവതര്‍


ജീവപ്രപഞ്ചത്തിലെ നവരസ മുദ്രകളെ
സ്വന്തം മുഖശ്രീയാക്കി
സൂര്യതേജസ്സില്‍ ലയിച്ച
പട്ടിക്കാംതൊടി രാവുണ്ണി മേനോന്‍ ആശാന്‍ ,
കുഞ്ചുനായരാശാന്‍



കളിയരങ്ങിന് വര്‍ണ കിരീടം ചാര്‍ത്തി
കഥകള്‍ക്കപ്പുറത്തേക്ക് നടന്നു മറഞ്ഞ കൊതാവില്‍ കൃഷ്ണന്‍




ചെണ്ടയില്‍ മേളപ്രപഞ്ചം തീര്‍ത്ത്‌
ജന്മാന്തരങ്ങള്‍ക്കപ്പുറത്തേക്ക് കൊട്ടിക്കയറിയ
അച്ച്ചുണ്ണി പൊതുവാള്‍ ആശാനും
കൃഷ്ണന്‍ കുട്ടി
പൊതുവാള്‍ ആശാനും




വെള്ളിനേഴിയെ കലാകേരളത്തിന്റെ
കളിയരങ്ങാക്കി മാറ്റി
അനശ്വരതയുടെ മായാലോകത്തേക്ക്
നടന്നു മറഞ്ഞ ഈ ഗുരുനാഥന്‍മാര്‍ക്ക്
കോടി കോടി പ്രണാമങ്ങള്‍ !!!




ചെങ്ങിണിക്കോട്ട് കാവ്,വെള്ളിനേഴി
( ഈ കാവില്‍ എത്രയോ തവണ ഞാന്‍ പാടിയിട്ടുണ്ട് !!! )


















Sunday, January 2, 2011

അനുസന്ധാനം

മൂകാംബികേ മൂകാംബികേ
സ്വരലയ
സംഗീതസൌപര്‍ണികേ
ഉണരൂ മനസ്സിന്റെ കുടജാദ്രിയില്‍ നിന്നും
ചുരത്തൂ ഗാനാമൃതം അമ്മേ
ചുരത്തൂ
ഗാനാമൃതം
( മൂകാംബികേ )

അലംകാര പൂജ തന്‍ ആനന്ദ ലഹരിയില്‍
എന്നെത്തന്നെ മറന്നിരിക്കുമ്പോള്‍
അറിവായ്‌ അക്ഷരസൌന്ദര്യ ലഹരിയായ്
അറിയും അമൃതവും നീയല്ലേ
ദുര്‍ഗമദുര്‍ഗനിവാരണദുര്‍ഗ്ഗേ ദുര്‍ഗാദേവി നമോസ്തുതേ
സര്‍ഗവിപഞ്ചിക മീട്ടും തവ കര പല്ലവമൊന്നേ മമ ശരണം
( മൂകാംബികേ )


ഹൃദയത്തിലായിരം ദീപങ്ങള്‍ തെളിയുന്ന
നാദമുഖരിത നവരാത്രിയില്‍
അറിയാതുണരും ആത്മ നിവേദനം
അറിയും അമ്മയും നീയല്ലേ
മൂകാസുരമദനാശിനി ദേവി ശബ്ദബ്രഹ്മസ്വരൂപിണി
സങ്കട നാശിനി ശങ്കരപൂജിത സര്‍വകലാമയി പാലയമാം
( മൂകാംബികേ )