Sunday, February 6, 2011

അല്പത്വം


അല്പത്വം

അര്‍ദ്ധരാത്രിയില്‍ കുട പിടിക്കൊല്ല
അര്‍ദ്ധരാജ്യത്തില്‍ തൃപ്തനാകൊല്ല

സഹധര്‍മശ്ച്ചര്യതാം














സഹധര്‍മശ്ച്ചര്യതാം

നമുക്കൊരുമിച്ചു
നടക്കാം
നമുക്കൊരുമിച്ചു പറയാം
നമുക്കൊരുമിച്ചു ചിരിക്കാംനമുക്കൊരുമിച്ച് ഇരിക്കാംനമുക്കൊരുമിച്ചു ദു:ഖിച്ചിരിക്കാം

നമുക്കൊരുമിച്ചു കരയാംനമുക്കൊരുമിച്ചു ചിന്തിക്കാംനമുക്കൊരുമിച്ച് ഓര്‍മിക്കാം
നമുക്കൊരുമിച്ചു സ്വപ്നം കാണാംനമുക്കൊരുമിച്ചു നിലാവിലലിയാംനമുക്കൊരുമിച്ചു മഴ കൊള്ളാംനമുക്കൊരുമിച്ചു പാട്ടു പാടാം

നമുക്കൊരുമിച്ചു നീന്തിത്തുടിക്കാംനമുക്കൊരുമിച്ച് ഉണ്ണാം
നമുക്കൊരുമിച്ച് രമിക്കാം
നമുക്കൊരുമിച്ച് ഉറങ്ങാം
നമുക്കൊരുമിച്ചു ജീവിക്കാം07/02/2011


പരിധി


ജീവിതത്തെ ഒരു ചതുരത്തില്‍ വരച്ചിടാന്‍ ശ്രമിക്കുമ്പോള്‍
ചതുരം സ്വയം ചെറുതാകുന്നു
കാഴ്ച മങ്ങിപ്പോകുംപോലെ
07/02/2011

പ്രളയം


പ്രണയം
പ്രണവം പ്രളയം
05/02/2011

Friday, February 4, 2011

പരിക്രമണം


തനുവീണ തന്‍ മൃദുതന്ത്രിയില്‍ തനിയെ സ്വരം ഉണരുന്നുവോ
ശ്രുതിയായ്‌ സ്വയം അലിയുന്നുവോ ലയചാരുതേ മനവേണുവില്‍
തനുശാഖിയില്‍ പാടാന്‍ വരും കിളിയായി നീ കുളിരീണമേ
തിരുവാതിരാപ്പുലര്‍വേളയില്‍ പൂന്തെന്നലായ് തഴുകാന്‍ വരൂ

പൂക്കുന്നോരാ പാരിജാതപ്പൂ ന്തേന്‍ കണം പകരുന്നതോ

കുളിരോര്‍മയില്‍ തളിരാടുമീ തുളസീദളം ചൂടാന്‍ വരൂ
കളിവാക്കുകൾ പറയാതെ നീ നിഴലാടുമീ നിറസന്ധ്യയിൽ 
ഒരു ഗാനമായ് ഒഴുകാമിനി ഇരുമെയ്കളും പ്രണയാതുരം