Friday, January 7, 2011

മഹാകാലം




ചിന്തകള്‍ക്ക്
ജീവിതത്തിന്റെ രണ്ടറ്റവും തൊട്ടു വരുവാന്‍
എത്ര പെട്ടെന്ന് കഴിയുന്നു !
യഥാര്ത്യങ്ങളില്‍ അവ ഉരുക്കഴിച്ചെടുക്കുംബോഴേക്കും
കാലമത്രയും കടന്നു പോകുന്നു !


അരികില്‍ ..

അണയാറായില്ല ,നീ -
യിതു പോലിരുള്‍ കാത്തു കാത്തെന്റെയരികത്തു നില്‍ക്കൂ
പാടാമിനിയുമാ സ്വരജതികള്‍
നിന്‍ പദലയ വിന്യാസ ചാരുതയില്‍

Thursday, January 6, 2011

കേശഭാരകിരീടം

വെള്ളിനേഴിയിലെ രാപ്പകലുകള്‍









ഒരു പാടൊരുപാടൊഴുകിയിട്ടും
തീരാത്ത രാഗപ്രവാഹമായി കുന്തിപ്പുഴ





കാലമെത്ര പകര്‍ന്നാടിയിട്ടും തീരാത്ത നവരസഭാവങ്ങളുടെ
കളിയരങ്ങായി വെള്ളിനേഴി ..

വെള്ളിനേഴിയുടെ ഹൃദയത്തിലൂടെ
സംഗീതത്തിന്റെ , ഭാഷയുടെ , ആസ്വാദനത്തിന്റെ ,
ആനന്ദത്തിന്റെ നിലയ്ക്കാത്ത പുഴ
ഒഴുകിക്കൊണ്ടേയിരിയ്ക്കുന്നു



മനയോല ചാര്‍ത്തിയ സന്ധ്യകളും
പദം പാടിയുണരുന്ന പുലരികളും
പഞ്ചാരിയും ചെമ്പടയും
നിറഞ്ഞു തുളുമ്പുന്ന മനസ്സുകളും
വെള്ളിനേഴിക്ക് സ്വന്തം







ഓരോ പദങ്ങളിലൂടെയും മലയാളിയുടെ മനസ്സില്‍
കഥയുടെ കമല ദളങ്ങള്‍ വിടര്‍ത്തിയ മഹാഗായകന്‍
ഉണ്ണിക്കൃഷ്ണക്കുറുപ്പാശാന്‍






ഋഗ്വേദം ഭാഷാ ഭാഷ്യത്തിലൂടെ മലയാളത്തിന്
വേദപ്രകാശത്തിന്റെ

ദേവതീര്‍ത്ഥം പകര്‍ന്ന ഓ. എം. സി.



കേദാരഗൌളയിലും മോഹനത്തിലും

ശങ്കരാഭരണത്തിലും സ്വയം സമര്‍പ്പണം ചെയ്ത്
ബ്രഹ്മലയം നേടിയ പരമഭാഗവതരായ
വെള്ളിനേഴി സുബ്രഹ്മണ്യ ഭാഗവതര്‍


ജീവപ്രപഞ്ചത്തിലെ നവരസ മുദ്രകളെ
സ്വന്തം മുഖശ്രീയാക്കി
സൂര്യതേജസ്സില്‍ ലയിച്ച
പട്ടിക്കാംതൊടി രാവുണ്ണി മേനോന്‍ ആശാന്‍ ,
കുഞ്ചുനായരാശാന്‍



കളിയരങ്ങിന് വര്‍ണ കിരീടം ചാര്‍ത്തി
കഥകള്‍ക്കപ്പുറത്തേക്ക് നടന്നു മറഞ്ഞ കൊതാവില്‍ കൃഷ്ണന്‍




ചെണ്ടയില്‍ മേളപ്രപഞ്ചം തീര്‍ത്ത്‌
ജന്മാന്തരങ്ങള്‍ക്കപ്പുറത്തേക്ക് കൊട്ടിക്കയറിയ
അച്ച്ചുണ്ണി പൊതുവാള്‍ ആശാനും
കൃഷ്ണന്‍ കുട്ടി
പൊതുവാള്‍ ആശാനും




വെള്ളിനേഴിയെ കലാകേരളത്തിന്റെ
കളിയരങ്ങാക്കി മാറ്റി
അനശ്വരതയുടെ മായാലോകത്തേക്ക്
നടന്നു മറഞ്ഞ ഈ ഗുരുനാഥന്‍മാര്‍ക്ക്
കോടി കോടി പ്രണാമങ്ങള്‍ !!!




ചെങ്ങിണിക്കോട്ട് കാവ്,വെള്ളിനേഴി
( കാവില്‍ എത്രയോ തവണ ഞാന്‍ പാടിയിട്ടുണ്ട് !!! )


















Sunday, January 2, 2011

അനുസന്ധാനം

മൂകാംബികേ മൂകാംബികേ
സ്വരലയ
സംഗീതസൌപര്‍ണികേ
ഉണരൂ മനസ്സിന്റെ കുടജാദ്രിയില്‍ നിന്നും
ചുരത്തൂ ഗാനാമൃതം അമ്മേ
ചുരത്തൂ
ഗാനാമൃതം
( മൂകാംബികേ )

അലംകാര പൂജ തന്‍ ആനന്ദ ലഹരിയില്‍
എന്നെത്തന്നെ മറന്നിരിക്കുമ്പോള്‍
അറിവായ്‌ അക്ഷരസൌന്ദര്യ ലഹരിയായ്
അറിയും അമൃതവും നീയല്ലേ
ദുര്‍ഗമദുര്‍ഗനിവാരണദുര്‍ഗ്ഗേ ദുര്‍ഗാദേവി നമോസ്തുതേ
സര്‍ഗവിപഞ്ചിക മീട്ടും തവ കര പല്ലവമൊന്നേ മമ ശരണം
( മൂകാംബികേ )


ഹൃദയത്തിലായിരം ദീപങ്ങള്‍ തെളിയുന്ന
നാദമുഖരിത നവരാത്രിയില്‍
അറിയാതുരും ആത്മ നിവേദനം
അറിയും അമ്മയും നീയല്ലേ
മൂകാസുരമദനാശിനി ദേവി ശബ്ദബ്രഹ്മസ്വരൂപിണി
സങ്കട നാശിനി ശങ്കരപൂജിത സര്‍വകലാമയി പാലയമാം
( മൂകാംബികേ )










ഓര്‍മ്മയുടെ മഞ്ചാടിമണികള്‍





ദൃശ്യപ്രപഞ്ചത്തില്‍ , ഗോത്രഭൂമികയില്‍ ജന്മമെടുത്ത ഏതൊരാളെയും പോലെ ഞാനും ഇലച്ചാര്‍ത്തുകളുടെ നിറഞ്ഞ പച്ചപ്പില്‍ , ഓര്‍മ്മകള്‍ നനുത്തു പെയ്യുന്ന ഇടവപ്പാതികളില്‍, കളിയാട്ടത്തിന്റെ വായ്ത്താരികളില്‍ , വയല്‍ക്കാറ്റിന്റെ അരമണിക്കിലുക്കങ്ങളില്‍ ,കിനാവൂരിലെ അമ്പലക്കടവില്‍ ,പയസ്വിനിപ്പുഴയുടെ തീരങ്ങളില്‍... സ്വയം നഷ്ടപ്പെട്ടു പോയിട്ടുണ്ട്.
വായനയ്ക്കിടയില്‍ ദൃശ്യങ്ങള്‍ വന്നു നിറയുമ്പോള്‍ വായന മറന്ന് ഞാനെങ്ങോട്ടാണ് പോയിരുന്നത് ?
അക്ഷരങ്ങളുടെ വസന്തക്ഷേത്രങ്ങളില്‍, സപ്തസ്വരങ്ങളുടെ മഞ്ചാടിമണിമഴയില്‍ ! ഞാനെവിടെയാണ് നഷ്ടപ്പെട്ടു പോയിരുന്നത് ?

Saturday, January 1, 2011

നീയരികെ

നേരം പുലരെ , കണ്ണീരിന്‍ നനവില്‍ കുതിരെ
നേരായ് പൂവിരലാലെന്‍ ഹൃദയത്തിന്‍ തന്ത്രികള്‍ മീട്ടി
മനസ്സിന്‍ മന്ദ്രമൃദംഗദ്ധ്വനികളിലുരെ
മറയാനെന്തേ മാന്‍മനമായ് ഞാന്‍ തിരയുമ്പോള്‍

ഒരു വാക്കും മറുവാക്കും തിരയെ ,നിനവിന്‍ നെറുക -
യിലത്രയിതിത്രയിതെന്തിനുമളവും കോലും തിരയെ
കരയാതറിയാതെ യിരമ്പും കനവിന്‍ കടലില്‍
കരകവിയും നൊമ്പരമേതെന്നറിയാതെന്റെ
കിനാവിന്നക്കരെ വന്നുതിരും മൊഴിമണിയോ

ശീവോതിക്കരുണാസാഗരമിളകിയിരമ്പി -
ത്തിരയിളകും നേരം നിനവുരുകിപ്പടരും
മാത്രയിലെന്‍ നോവറിയാനെത്തുമൊരായിര -
മരമണിനാദക്കലവിയില്‍ നീയരികെ

കൃഷ്ണപക്ഷം

കൃഷ്ണേ വരൂ ഹൃദയസോപാനസവിധമായ്
വരദയായ് കരളിലൊരു കനിവുണരുമാര്‍ദ്ര -
സംഗീതത്തിനന്തമില്ലാക്കലയിലലിയുന്ന
സ്വരവുമായിവിടെന്റെ മൌനമുടയട്ടെ

കത്തും കനല്‍മിഴികളുച്ച്ചത്തിലെന്തോ
കരള്‍നൊന്തു പാടുന്ന പാട്ടിലും നല്ലീണമായിതോ
സ്നേഹാതുരം കൃഷ്ണമണികളില്‍ നീയണി-
ഞ്ഞേതോ നിഴല്‍പ്പാടുകള്‍ നേരറിവുകള്‍

തുടര്‍താളമിടറുന്ന വേളയില്‍ ജീവന്റെ
സകലമായലിവുമായ് നീ വന്നിതോ
മന്ത്രപരിഷേകം പുണ്ന്യാഹജലസാന്ദ്ര -
സമ്മോഹനസ്പര്‍ശമേറ്റിതോ ഞാന്‍

ഇനിയുമേതോ വരും യുഗക്കടല്‍ കവരു -
മോര്‍മ്മ തന്‍ കുന്നിമണിയോ വരം
ഇതിലുമേതോ സ്വരം പാടിപ്പകര്‍ന്നാടുമേതോ
നിലാവിന്‍ നിരാലംബദു :ഖം